വാഴക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
Sunday, October 20, 2024 9:59 PM IST
മലപ്പുറം: വാഴക്കാട് ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളേയും കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടികളെ കാണാതായത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു,