ബം​ഗ​ളൂ​രു: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം. 107 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ​സെ​ഷ​നി​ൽ ത​ന്നെ ര​ണ്ടു​വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ അ​നാ​യാ​സം വി​ജ​യ​ത്തി​ലെ​ത്തി. ഇ​ന്ത്യ​യി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മൂ​ന്നാ​മ​ത്തെ മാ​ത്രം ടെ​സ്റ്റ് വി​ജ​യ​മാ​ണി​ത്.

ഓ​പ്പ​ണ​ര്‍​മാ​രാ​യ ടോം ​ലാ​ഥം (0), ഡെ​വ​ണ്‍ കോ​ണ്‍​വെ (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​പ്പോ​ൾ ര​ചി​ന്‍ ര​വീ​ന്ദ്ര (39), വി​ല്‍ യം​ഗ് (45) എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ന്ദ​ർ​ശ​ക​രെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. ജ​സ്പ്രീ​ത് ബും​റ​യാ​ണ് ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത്. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ന്യൂ​സി​ല​ൻ​ഡ് മു​ന്നി​ലെ​ത്തി. സ്‌​കോ​ര്‍: ഇ​ന്ത്യ 46, 462 & ന്യൂ​സി​ല​ന്‍​ഡ് 402, 110.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 107 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് അ​വ​സാ​ന​ദി​നം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. 35 റ​ണ്‍​സി​നി​ടെ അ​വ​ര്‍​ക്ക് ഓ​പ്പ​ണ​ര്‍​മാ​രെ ന​ഷ്ട​മാ​യി. ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ര​ചി​ൻ ര​വീ​ന്ദ്ര​യും വി​ൽ യം​ഗും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 72 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് കി​വീ​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.