തൃ​ശൂ​ര്‍: സാ​ഹി​ത്യ നി​രൂ​പ​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​ന്‍ വ​ട​ക്കേ​ട​ത്ത് അ​ന്ത​രി​ച്ചു(69). ചി​കി​ത്സ​യി​ലി​രി​ക്കെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം. മൃ​ത​ദേ​ഹം പ​ക​ല്‍ 11.30 ന് ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​ക്കും. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച പ​ക​ല്‍ 10 ന് ​തൃ​പ്ര​യാ​റി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

കേ​ര​ള ക​ലാ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം, സ​മ​സ്ത കേ​ര​ള​സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ള്‍ അദ്ദേഹം ര​ചി​ച്ചി​ട്ടു​ണ്ട്. വാ​ക്കി​ന്‍റെ സൗ​ന്ദ​ര്യ​ശാ​സ്ത്രം, ഉ​ത്ത​ര​സം​വേ​ദ​നം, മ​ര​ണ​വും സൗ​ന്ദ​ര്യ​വും, വാ​യ​ന​യു​ടെ ഉ​പ​നി​ഷ​ത്ത്, നി​ഷേ​ധ​ത്തി​ന്‍റെ ക​ല, ഒ​രു ചോ​ദ്യം ര​ണ്ടു​ത്ത​രം, പു​തി​യ ഇ​ട​തു​പ​ക്ഷം, പു​രോ​ഗ​മ​ന​പാ​ഠ​ങ്ങ​ള്‍, ര​മ​ണ​ന്‍ എ​ങ്ങ​നെ വാ​യി​ക്ക​രു​ത്, ആ​ന​ന്ദ​മീ​മാം​സ, നോ​വ​ല്‍ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍, പ്ര​ത്യ​വ​മ​ര്‍​ശം, വി​മ​ര്‍​ശ​ക​ന്‍റെ കാ​ഴ്ച​ക​ള്‍, കൂ​ട്ടി​വാ​യ​ന, ആ​ധു​നി​ക​ത​യ്ക്കും ഉ​ത്ത​രാ​ധു​നി​ക​ത​യ്ക്കും ഇ​ട​യി​ല്‍, ആ​ശ​യം സ​മൂ​ഹം ഇ​ട​തു​പ​ക്ഷം, ജ​ന്മ​ശ്രാ​ദ്ധം, അ​ര്‍​ത്ഥ​ങ്ങ​ളു​ടെ ക​ല​ഹം, ചെ​റു​ത്തു​നി​ല്‍​പ്പി​ന്‍റെ ദേ​ശ​ങ്ങ​ള്‍, സ​ച്ചി​ന്‍ അ​ടി​ച്ച പ​ന്ത് എ​ന്നി​വ​യാ​ണ് കൃ​തി​ക​ള്‍.

ആ​രോ​ഗ്യവ​കു​പ്പി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അദ്ദേഹം. 1955 ല്‍ ​തൃ​ശൂ​ര്‍ നാ​ട്ടി​ക​യി​ല്‍ എ​ഴു​ത്തു​കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ന്‍ വ​ട​ക്കേ​ട​ത്തിന്‍റേ​യും സ​ര​സ്വ​തി​യു​ടേ​യും മ​ക​നാ​യി ജ​ന​നം. ഭാ​ര്യ: സ​തി. മ​ക​ന്‍: കൃ​ഷ്ണ​ച​ന്ദ്ര​ന്‍.