"പ്രിയപ്പെട്ട സഖാവ്': വി.എസിന് പിറന്നാൾ ആശംസകൾ നേർന്ന് പിണറായി
Sunday, October 20, 2024 10:08 AM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ 101-ാം ജന്മദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.
"പ്രിയപ്പെട്ട സഖാവ് വി.എസിന് പിറന്നാൾ ആശംസകൾ,' എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. കൂടാതെ, പാർട്ടി പ്രവർത്തകരുൾപ്പെടെ നിരവധി പേർ വി.എസിന് ആശംസ പങ്കുവച്ചു. അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിക്കാൻ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ വീട്ടിലെത്തിയിട്ടുണ്ട്.
1923 ഒക്ടോബർ 20നാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ ജനിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.