മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. മ​ഹാ​യു​തി സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഏ​ത് നി​മി​ഷം വേ​ണമെ​ങ്കി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​രു​മെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

"ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി. കു​റ​ച്ച് സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മെ തീ​രു​മാ​നം ആ​കാ​നു​ള്ളു. അ​തി​ൽ ഒ​ന്ന് ര​ണ്ടു ദി​വ​സി​നു​ള്ളി​ൽ തീ​രു​മാ​ന​മാ​കും.'-​ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് മാഹാ​യു​തി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്നും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് മ​ഹാ​യു​തി സ​ഖ്യം ത​ന്നെ​യാ​യി​രി​ക്കും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യെ​ന്നും ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് അ​വ​കാ​ശ​പ്പെ​ട്ടു.