ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
Sunday, October 20, 2024 1:28 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ബ്രെന്റ്ഫോർഡിനെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അലസാട്രോ ഗർനാച്ചോയും റാസ്മസ് ഹോലൻഡുമാണ് യുണൈറ്റഡിനായി ഗോളുകൾ നേടിയത്.
എതൻ പിന്നോക്കാണ് ബ്രെന്റ്ഫോർഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ 11 പോയിന്റായ യുണൈറ്റഡ് ലീഗിൽ നിലവിൽ പതിനൊന്നാം സ്ഥാനത്താണ്.