കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ഴി​ക്ക​ത്തോ​ട്ടി​ൽ ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ഴി​ക്ക​ത്തോ​ട് സ്വ​ദേ​ശി ന​ന്ദു (19) ആ​ണ് മ​രി​ച്ച​ത്.

പ​രു​ന്തും​മ​ല പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് ബ​സി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.