ന്യൂ​ഡ​ൽ​ഹി : പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് സി.​കൃ​ഷ്ണ​കു​മാ​റും ചേ​ല​ക്ക​ര​യി​ൽ കെ.​ബാ​ല​കൃ​ഷ്ണ​നും വ​യ​നാ​ട്ടി​ൽ ന​വ്യ ഹ​രി​ദാ​സും ജ​ന​വി​ധി തേ​ടും. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​ർ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഇ​ദ്ദേ​ഹം മ​ത്സ​രി​ച്ചി​രു​ന്നു. നി​ല​വി​ൽ കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​ണ് ന​വ്യ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ നിന്ന് ന​വ്യ മ​ത്സ​രി​ച്ചി​രു​ന്നു. തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ് കെ.​ബാ​ല​കൃ​ഷ്ണ​ൻ.

ഡ​ൽ​ഹി​യി​ൽ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​യ​ങ്ക ഗാ​ന്ധി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സ​ത്യ​ൻ മൊ​കേ​രി​യാ​ണ് എ​ൽ​ഡി​എ​ഫി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു​വ​ന്ന ഡോ.​പി.​സ​രി​നും ചേ​ല​ക്ക​ര​യി​ൽ മു​ൻ എം​എ​ൽ​എ യു.​ആ​ർ.​പ്ര​ദീ​പും ഇ​ട​തു മു​ന്ന​ണി​ക്കാ​യി മ​ത്സ​രി​ക്കും. യു​ഡി​എ​ഫി​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ പാ​ല​ക്കാ​ടും ര​മ്യ​ഹ​രി​ദാ​സ് ചേ​ല​ക്ക​ര​യി​ലും മ​ത്സ​രി​ക്കും.