കൊ​ച്ചി: വി​മാ​ന​ത്തി​ൽ ബോം​ബു​വ​ച്ചെ​ന്ന ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. കൊ​ച്ചി​യി​ൽ നി​ന്ന് രാ​ത്രി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​നാ​ണ് ബോം​ബ് ഭീ​ഷ​ണി.

ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്തി​ൽ പോ​കേ​ണ്ട യാ​ത്ര​ക്കാ​രെ ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. കൂ​ടാ​തെ വി​മാ​ന​ത്തി​ന​ക​ത്തും പ​രി​ശോ​ധ​ന കൂ​ടു​ത​ലാ​ക്കി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ബോം​ബ് ഭീ​ഷ​ണി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​ന ക​മ്പ​നി സി​ഇ​ഓ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു.