ആ​ളൂ​ര്‍: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ര്‍​ണാ​ട​ക​യ്ക്കെ​തി​രെ കേ​ര​ളം മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ര​ണ്ടാം ദി​ന​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ കേ​ര​ളം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 161 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. മ​ഴ​യെ തു​ട​ർ​ന്ന് ര​ണ്ടാം ദി​വ​സ​ത്തെ അ​വ​സാ​ന സെ​ഷ​ന്‍ ഉ​പേ​ക്ഷി​ച്ചു.

ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി (23), സ​ഞ്ജു സാം​സ​ണ്‍ (15) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. വ​ത്സ​ല്‍ ഗോ​വി​ന്ദ് (31), രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ (63), ബാ​ബ അ​പ​രാ​ജി​ത് (19) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 88 റൺസ് ​എന്ന നി​ല​യി​ലാ​ണ് കേ​ര​ളം ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച​ത്. ഒ​ന്നാം​ദി​നം മ​ഴ​യെ തു​ട​ര്‍​ന്ന് മ​ത്സ​രം ഏ​റെ വൈ​കി​യാ​ണ് ആ​രം​ഭി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ 23 ഓ​വ​ര്‍ മാ​ത്ര​മാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.