യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട് 25 ലക്ഷം രൂപ കവർന്നു
Saturday, October 19, 2024 5:59 PM IST
കോഴിക്കോട് : യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട് 25 ലക്ഷം രൂപ കവർന്നതായി പരാതി. എലത്തൂർ കാട്ടിൽ പീടികയിൽ പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട് പണം കവർന്നത്.
കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്.
സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.