ബം​ഗ​ളൂ​രു: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 462 റ​ൺ​സി​ന് പു​റ​ത്ത്. ഒ​രു ദി​വ​സ​വും പ​ത്തു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ കി​വീ​സി​ന് വി​ജ​യി​ക്കാ​ൻ 107 റ​ൺ​സ് വേ​ണം.

സെ​ഞ്ചു​റി നേ​ടി​യ സ​ർ​ഫ​റാ​സ് ഖാ​ന്‍റെ​യും ഒ​രു റ​ൺ അ​ക​ലെ വ​ച്ച് സെ​ഞ്ചു​റി ന​ഷ്ട​മാ​യ ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ 462 റ​ൺ​സി​ലെ​ത്തി​യ​ത്. 150 റ​ൺ​സെ​ടു​ത്ത സ​ർ​ഫ​റാ​സാ​ണ് ടോ​പ് സ്കോ​റ​ർ. നാ​ലാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന സ​ർ​ഫ​റാ​സി​ന്‍റെ ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണി​ത്.

നാ​ലാം ദി​നം ചാ​യ​ക്ക് പി​രി​യു​മ്പോ​ള്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 438 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ത്യ. വി​രാ​ട് കോ​ഹ്‌​ലി(70), രോ​ഹി​ത് ശ​ര്‍​മ(52),യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (35) എ​ന്നി​വ​രും ഇ​ന്ത്യ​യ്ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

54 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ക്ക് അ​വ​സാ​ന ആ​റ് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​ത്. കി​വീ​സി​ന​യി മാ​റ്റ് ഹെ​ന്‍റി​യും വി​ല്യം ഔ​റൂ​ക്കെ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ള്‍ അ​ജാ​സ് പ​ട്ടേ​ല്‍ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.​ഗ്ലെ​ന്‍ ഫി​ലി​പ്സും ടിം ​സൗ​ത്തി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.