പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന പി.​പി.​ദി​വ്യ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. പി.​പി.​ദി​വ്യ​ക്കെ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റി​യി​ട്ടി​ല്ല. സ്വ​കാ​ര്യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മാ​ധ്യ​മ​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​രു​താ​യി​രു​ന്നു. ദി​വ്യ​യു​ടെ പെ​രു​മാ​റ്റം പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു പാ​ഠ​മാ​ക​ണ​മെ​ന്നും പാ​ർ​ട്ടി ജ​ന​താ​ത്പ​ര്യ​ത്തി​ന് ഒ​പ്പ​മാ​ണെ​ന്നും ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു.

പി.​പി. ദി​വ്യ​യെ അ​വി​ശ്വ​സി​ക്കേ​ണ്ടെ​ന്ന ഡി​വൈ​എ​ഫ്ഐ നി​ല​പാ​ടും ഉ​ദ​യ​ഭാ​നു ത​ള്ളി. അ​തേ​സ​മ​യം പി.​പി.​ദി​വ്യ​ക്കെ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​പ്പോ​ഴാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി.