കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വീ​ണ്ടും സ്വ​ര്‍​ണ​ക്കു​തി​പ്പ്. ‍ശനിയാഴ്ച 58,000 രൂ​പ​യെ​ന്ന നാ​ഴി​ക​ക്ക​ല്ല് ക​ട​ന്നു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ലാ​ണ് സ്വ​ര്‍​ണ​വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

പ​വ​ന് 320 രൂ​പ​യാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 58,240 രൂ​പ​യി​ലും ഗ്രാ​മി​ന് 7,280 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​വ​ന് 360 രൂ​പ വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല ആ​ദ്യ​മാ​യി 57,000 ക​ട​ന്ന​ത്.

​ഈ മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 56,400 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. തു​ട​ര്‍​ന്ന് നാ​ലി​നാ​ണ് സ്വ​ര്‍​ണ​വി​ല 56,960 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് പു​തി​യ ഉ​യ​രം കു​റി​ച്ച​ത്. അ​ഞ്ച്, ആ​റ്, 12,13 തീ​യ​തി​ക​ളി​ലും 56,960 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​ക്ടോ​ബ​ര്‍ 10ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 56,200 രൂ​പ​യാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്.

ജ​നു​വ​രി​യി​ല്‍ പ​വ​ന് ഏ​റ്റ​വും കു​റ​ഞ്ഞവി​ല 45,920 രൂ​പ​യാ​യി​രു​ന്നു. ആ​ഗോ​ള വി​പ​ണി​ക​ളി​ലെ വി​ല​മാ​റ്റ​ങ്ങ​ളാ​ണ് പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഡി​സം​ബ​റോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 7,550 മു​ത​ല്‍ 8000 രൂ​പ വ​രെ വി​ല​യെ​ത്തു​മെ​ന്നാ​ണ് അ​ന​ലി​സ്റ്റു​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 29 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.