തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ​നി​ന്നും സി​പി​എം തൊ​ഴു​ത്തി​ലെ​ത്തി​യ ഡോ. ​പി. സ​രി​ൻ ഒ​രു ബ​ലി​മൃ​ഗം മാ​ത്ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ സ​രി​നെ പു​ന്ന​യ്ക്കാ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നോ, കൈ​ര​ളി ടി​വി​യി​ലെ ഗു​മ​സ്ത​നോ ആ​ക്കു​മെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​റി​ന്‍റെ ഒ​ഴി​വി​ൽ നി​ല​മ്പൂ​രി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യേ​ക്കാ​മെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

അ​ടി​മ​ക്കൂ​ട്ട​മാ​യ സി​പി​എ​മ്മി​ൽ സ​രി​ന് കോ​ൺ​ഗ്ര​സി​ലെ പോ​ലെ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മോ പ്ര​മു​ഖ സ്ഥാ​ന​മോ ഉ​ണ്ടാ​കി​ല്ല. സി​പി​എ​മ്മി​ൽ ചേ​ർ​ന്നാ​ൽ ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗ​മാ​യി ബ​ക്ക​റ്റു പി​രി​വ് ന​ട​ത്താ​മെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.