ചാ​ത്ത​ന്നൂ​ർ: തീ​ര​ദേ​ശ റോ​ഡി​ൽ ആ​ഡം​ബ​ര ബൈ​ക്ക് തെ​ന്നി മ​റി​ഞ്ഞ് റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.

ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം സം​ഗ​മം​ന​ഗ​ർ -57-ൽ (​പു​ത്ത​ൻ പു​ര വീ​ട്ടി​ൽ)​മാ​ർ​ഷ​ലി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ൻ മ​നീ​ഷ് (31) ഇ​ര​വി​പു​രം പ​ന​മു​ക്ക് റേ​ഷ​ൻ ക​ട​മു​ക്ക് തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ള്ളി​ത്തോ​ട്ടം സെ​ഞ്ച്വ​റി ന​ഗ​റി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പ്ര​വീ​ൺ(33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം - പ​ര​വൂ​ർ തീ​ര​ദേ​ശ റോ​ഡി​ൽ ഇ​ര​വി​പു​രം കാ​ക്ക​ത്തോ​പ്പി​ൽ ക​ഴി​ഞ്ഞ രാ​ത്രി പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. പ്ലം​ബിം​ഗ് ജോ​ലി​ക്കാ​ര​നാ​യ മ​നീ​ഷി​ന്‍റെ ആ​ഡം​ബ​ര ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​നീ​ഷാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ബൈ​ക്ക് തെ​ന്നി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഇ​രു​വ​രും മ​ര​ണ​മ​ട​ഞ്ഞ​താ​യാ​ണ് വി​വ​രം. ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.