ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ നാ​ലാം​ദി​നം ഇ​ന്ത്യ പൊ​രു​തു​ന്നു. ഇ​ന്ത്യ​യ്ക്കാ​യി സ​ര്‍​ഫ​റാ​സ് ഖാ​ന്‍ ത​ന്‍റെ ക​ന്നി ശ​ത​കം തി​ക​ച്ചു. 110 പ​ന്തു​ക​ള്‍​ക്കു​ള്ളി​ല്‍ പ​ന്തു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നി​ല​വി​ല്‍ 154 പന്തിൽ 125 റ​ണ്‍​സുമായി അദ്ദേഹം ക്രീസിലുണ്ട്.

മ​ധ്യ​നി​ര​യി​ല്‍ ഋ​ഷ​ഭ് പ​ന്തും മി​ക​ച്ച പ്ര​ക​ട​മാ​ണ് ന​ട​ത്തു​ന്ന​ത്. 53 റ​ണ്‍​സു​മാ​യി അ​ദ്ദേ​ഹം ക​ള​ത്തി​ലു​ണ്ട്. പ​രി​ക്കു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഋ​ഷ​ഭ് പ​ന്ത് ര​ണ്ട് ഔ​ട്ടു​ക​ളെ അ​തി​ജീ​വി​ച്ചി​രു​ന്നു. എ​ല്‍​ബി​ഡ​ബ്ല്യു​വി​ല്‍ പു​റ​ത്താ​യ പ​ന്ത് ഡി​ആ​ര്‍​എ​സ് പ​രി​ശോ​ധ​ന​യി​ല്‍ തിരിച്ചെത്തുകയായി​രു​ന്നു. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ലീഡ് കുറയ്ക്കാൻ ഈ കൂട്ടുകെട്ടിനാകുന്നുണ്ട്. 12 റൺസ് മാത്രം പിന്നാലാണ് ഇ​ന്ത്യ.

നാ​ലാം ദി​ന​ത്തി​ലെ ആ​ദ്യ 10 ഓ​വ​റി​ല്‍ ഇ​ന്ത്യ 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്. ഉ​ച്ച​ഭ​ക്ഷ​ണം വ​രെ പ​ന്ത് ബാ​റ്റ് ചെ​യ്താ​ല്‍ ഇ​ന്ത്യ ലീ​ഡ് ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ല്‍. ഒ​ടു​വി​ല്‍ വി​വ​രം കി​ട്ടു​മ്പോ​ള്‍ 71 ഓവറിൽ ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 344 റ​ണ്‍​സ് നേ​ടിയിട്ടുണ്ട്.