നവീന്റെ യാത്രയയ്പ്പ് പരിപാടിയുടെ സംഘാടകൻ താനല്ലെന്ന് കണ്ണൂർ കളക്ടർ
Saturday, October 19, 2024 11:02 AM IST
കണ്ണൂർ: എഡിഎം നവീന്റെ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ. നവീന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നവീന്റെ മരണത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നവീന്റെ യാത്രയയ്പ്പ് ചടങ്ങിന്റെ സംഘാടകൻ താൻ അല്ല. കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു പി.പി. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സംഘാടകരാണ് പരിപാടിയിലേക്ക് ക്ഷണിക്കേണ്ടതെന്ന് കളക്ടർ പറഞ്ഞു.
തനിലേക്കുള്ള ആരോപണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് വിവരങ്ങൾ പറയും. അന്വേഷണം നടക്കട്ടെയെന്നും മൊഴിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ദിവ്യയെ തടഞ്ഞില്ലെന്നതും അന്വേഷിക്കട്ടെയെന്നും കളക്ടർ കൂട്ടിച്ചേർത്തു.