കൊ​ച്ചി: മു​ൻ മ​ല​പ്പു​റം എ​സ്‌​പി സു​ജി​ത് ദാ​സും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​ക​ളാ​യ പീ​ഡ​ന പ​രാ​തി​യി​ൽ പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പൊ​ന്നാ​നി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ഉ​ട​ൻ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ൽ വീ​ട്ട​മ്മ​യു​ടെ ആ​ക്ഷേ​പം. 2022ൽ ​കുടുംബ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യു​മാ​യാ​ണ് വീ​ട്ട​മ്മ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

പൊ​ന്നാ​നി എ​സ്‌​എ​ച്ച്ഒ, ഡി​വൈ​എ​സ്‌​പി ബെ​ന്നി, മ​ല​പ്പു​റം എ​സ്‌​പി ആ​യി​രു​ന്ന സു​ജി​ത് ദാ​സ് അ​ട​ക്ക​മു​ള്ള​വ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സു​ജി​ത് ദാ​സ് അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ പ​രാ​തി ക​ള്ള​മെ​ന്ന് സ​ർ​ക്കാ‍​ർ ഹൈ​ക്കോ​ട​തി​യി​ൽ നേ​ര​ത്തെ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​കി​യി​രു​ന്നു.