തി​രു​വ​ന​ന്ത​പു​രം : കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി‌‍​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​ര്‍ ക​ട​യ്ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​യും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ളെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി വീ​ശി. സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സു​കാ​ര​നു​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.