ഒടുവിൽ മാനംതെളിഞ്ഞു, ടോസ് വീണു; കർണാടകയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ്
Friday, October 18, 2024 3:43 PM IST
ബംഗളൂരു: രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ്. ബംഗളൂരുവിലെ അലൂര് സ്റ്റേഡിയത്തില്‍ ടോസ് നേടിയ കർണാടക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വത്സൽ ഗോവിന്ദും രോഹൻ എസ്. കുന്നുമ്മലുമാണ് കേരള ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മഴയില്‍ കുതിര്‍ന്ന ഔട്ട് ഫീല്‍ഡ് മൂലം ഏറെ വൈകിയാണ് മത്സരം ആരംഭിക്കാനായത്. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും മത്സരത്തിനു ഭീഷണി സൃഷ്ടിക്കുന്നുണ്ട്.