എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട്: എ.കെ.ബാലന്
Friday, October 18, 2024 9:59 AM IST
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. സ്വതന്ത്രന്മാരും പാര്‍ട്ടി സ്ഥാനാര്‍ഥികളും അടക്കം നിരവധി പേര് പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പി.സരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. സരിന്റെ ആരോപണങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. വടകരയില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ നടന്നത് എങ്ങനെയെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.