""ഞങ്ങള്‍ക്കറിയുന്ന നവീന്‍ ബാബു അങ്ങനെ ചെയ്യില്ല''; വിതുന്പി ദിവ്യ എസ്.അയ്യര്‍
Thursday, October 17, 2024 11:24 AM IST
പത്തനംതിട്ട: തങ്ങള്‍ക്കറിയുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്.അയ്യര്‍. ഒരാളെയും കുത്തിനോവിക്കാനോ ആരെയും മുറിവേല്‍പ്പിക്കാനോ കഴിയാത്ത നവീനെയാണ് താന്‍ കണ്ടിട്ടുള്ളതെന്ന് ദിവ്യ പ്രതികരിച്ചു.
പത്തനംതിട്ട കളക്ട്രേറ്റിലെത്തി നവീന്‍ അന്ത്യാഞ്ജലി അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ദിവ്യ. ഒരു കുടുംബം പോലെ തങ്ങളോടൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ഒരു പാവത്തനായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് ആളുകള്‍ക്ക് ഭക്ഷണം അടക്കം എത്തിക്കാന്‍ രാവും പകലും നിര്‍ലോഭം പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. സര്‍ക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥയെന്ന നിലയില്‍ തനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു.