ക​ണ്ണൂ​ർ: അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം.

ന​വീ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ മൊ​ഴി​യെ​ടു​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന് ക​ണ്ണൂ​ർ പോ​ലീ​സ് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് എ​ത്തും.

അ​തേ​സ​മ​യം, ന​വീ​ൻ ബാ​ബു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ന​ട​ത്തും. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം പ​തി​നൊ​ന്നോ​ടെ മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി​ൽ കാ​രു​വ​ള്ളി​യി​ൽ വീ​ട്ടി​ലെ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​സ്കാ​രം.