ന്യൂ​ഡ​ൽ​ഹി: കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി കേ​ര​ളം വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര റെ​യി​ല്‍​വെ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കെ ​റെ​യി​ലി​ന് പു​റ​മെ ശ​ബ​രി​മ​ല പാ​ത അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച​യാ​യി. റെ​യി​ല്‍​വെ പ​ദ്ധ​തി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ ത​ല ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് റെ​യി​ല്‍​വെ മ​ന്ത്രി അ​റി​യി​ച്ച​താ​യി മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി റെ​യി​ല്‍​വെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണി​പ്പോ​ള്‍ റെ​യി​ല്‍​വെ മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.