ബ്യൂ​ണ​സ് ഐ​റി​സ്: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക്ക് നേ​ടി തി​ള​ങ്ങി​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഗം​ഭീ​ര ജ​യം നേ​ടി അ​ർ​ജ​ന്‍റീ​ന.​ബൊ​ളീ​വി​യ​യെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ​ക്കാ​ണ് ലോ​ക ചാ​ന്പ്യ​ൻ​മാ​ർ ത​ക​ർ​ത്ത​ത്. മെ​സി​ക്ക് പു​റ​മെ ലൗ​ട്ടാ​രോ മാ​ർ​ട്ടി​നെ​സ്, ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, തി​യാ​ഗോ അ​ൽ​മാ​ഡ എ​ന്നി​വ​രാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 19, 84, 86 മി​നി​റ്റി​ക​ളി​ലാ​ണ് മെ​സി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ർ​ട്ടി​നെ​സ് 43-ാം മി​നി​റ്റി​ലും അ​ൽ​വാ​ര​സ് ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്തും അ​ൽ​മാ​ഡ 69-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ തെ​ക്കേ അ​മേ​രി​ക്ക​ൻ ടീ​മു​ക​ളു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. 10 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യ​ന്‍റാ​ണ് മെ​സി​ക്കും സം​ഘ​ത്തി​നു​മു​ള്ള​ത്. 19 പോ​യി​ന്‍റു​ള്ള കൊ​ളം​ബി​യ​യാ​ണ് ര​ണ്ടാ​മ​ത്.