യുഡിഎഫ് സ്ഥാനാർഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കും: വി.ഡി.സതീശൻ
Tuesday, October 15, 2024 7:34 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം.
ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 13,14,15 തീയതികളില്‍ തെരഞ്ഞെടുപ്പ് പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. നവംബര്‍ 13 ന് മുമ്പുള്ള തീയതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയതിനെക്കാൾ ഭൂരിപക്ഷം പ്രിയങ്ക നേടും. പാലക്കാട് നിലനിർത്തുന്നതിനൊപ്പം ചേരക്കര പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.