കൽപാത്തി രഥോത്സവം; പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്
Tuesday, October 15, 2024 4:42 PM IST
പാലക്കാട്: കൽപാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്. നവംബർ 13 മുതൽ 15 വരെയുള്ള തീയതികളിലാണ് രഥോത്സവം നടത്തുക.
അതിനാൽ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം പാലക്കാട് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.