തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ എ​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ് പ്രീ​മി​യം ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. പ്രീ​മി​യം ബ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വി​ഫ്റ്റ് ആ​സ്ഥാ​ന​ത്തു​വ​ച്ച് നി​ര്‍​വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​കും.

കു​റ​ഞ്ഞ ചെ​ല​വി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര​ ഒ​രു​ക്കു​ക എ​ന്ന​താ​ണ് എ​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ് പ്രീ​മി​യം സ​ര്‍​വീ​സി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. വൈ​ഫൈ ക​ണ​ക്ഷ​ന്‍, മ്യൂ​സി​ക് സി​സ്റ്റം, പു​ഷ് ബാ​ക്ക് സീ​റ്റ് തു​ട​ങ്ങി നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ള്‍ ഈ ​ബ​സി​ലു​ണ്ട്. 40 സീ​റ്റു​ക​ളാ​ണ് ബ​സി​ല്‍ ഉ​ണ്ടാ​കു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 10 ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം - കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട് - തി​രു​വ​ന​ന്ത​പു​രം, തി​രു​വ​ന​ന്ത​പു​രം - പാ​ല​ക്കാ​ട്, പാ​ല​ക്കാ​ട് - തൃ​ശൂ​ര്‍ റൂ​ട്ടു​ക​ളി​ലാ​ണ് ആ​ദ്യം ബ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

സൂ​പ്പ​ര്‍ ഫാ​സ്റ്റി​നും എ​ക്സ്പ്ര​സി​നും ഇ​ട​യി​ലാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്. യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. യാ​ത്രയ്ക്കിടെ ആളുകൾക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ സൗ​ക​ര്യം ഒ​രു​ക്കും.