സന്ധ്യയ്ക്ക് കൈത്താങ്ങുമായി യൂസഫലി; സാമ്പത്തിക ബാധ്യത ലുലുഗ്രൂപ്പ് ഏറ്റെടുത്തു
Monday, October 14, 2024 8:22 PM IST
കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്കും മക്കൾക്കും കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി.
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ വേണ്ടിയാണ് വടക്കേക്കര പഞ്ചായത്തില്‍ താമസിക്കുന്ന സന്ധ്യയുടെ കുടുംബം നാലു ലക്ഷം രൂപ വായ്പ എടുത്തത്. ഇവരുടെ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.
തുടർന്ന് വീട് ജപ്തി ചെയ്യുകയായിരുന്നു. സന്ധ്യയുടെയും മകളുടെയും മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. പലിശയടക്കം എട്ടു ലക്ഷം രൂപ ബാങ്കിന് കൈമാറും. ഇന്ന് രാത്രി തന്നെ വീടിന്റെ താക്കോൽ സന്ധ്യയ്ക്ക് നൽകുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ധനകാര്യ സ്ഥാപനവുമായി സംസാരിച്ചിരുന്നു. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാമെന്ന് പ്രതിപക്ഷ നേതാവും ബാങ്കിനെ അറിയിച്ചിരുന്നു.