കൊ​ച്ചി: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം വീ​ട് ജ​പ്തി ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് അ​മ്മ​യും മ​ക്ക​ളും പെ​രു​വ​ഴി​യി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ വ​ട​ക്കേ​ക്ക​ര ക​ണ്ണെ​ഴ​ത് വീ​ട്ടി​ൽ സ​ന്ധ്യ​യും ര​ണ്ട് മ​ക്ക​ൾ​ക്കു​മാ​ണ് എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ 2019 ലാ​ണ് കു​ടും​ബം നാ​ലു ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്ത​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ത​ങ്ങ​ൾ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ജ​പ്തി ന​ട​ന്ന​ത്.

അ​തി​നാ​ൽ വീ​ട്ടി​ന​ക​ത്തെ സാ​ധ​ന​ങ്ങ​ൾ പോ​ലും എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യി എ​ല്ലാ ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ജ​പ്തി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.