ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് നിഗമനം
Monday, October 14, 2024 12:07 PM IST
കൊച്ചി : ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (ഒന്പത്) ആദിയ (ഏഴ്) എന്നിവരാണ് മരിച്ചത്.
നാല് പേരുടെയും മൃതദേഹം മെഡിക്കൽ കോളജിന് വൈദ്യപഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുതിവച്ച ശേഷമാണ് മരണം. സാമ്പത്തികപ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കേൾക്കാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വിവരം തിരക്കി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.