ശബരിമല സ്പോട്ട് ബുക്കിംഗ്: ദേവസ്വം ബോർഡ് യോഗം ആരംഭിച്ചു
Monday, October 14, 2024 11:20 AM IST
തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് യോഗം ആരംഭിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്താണ് യോഗം.
സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന് നേരത്തെ സർക്കാരും മന്ത്രിയും വ്യക്തമാക്കിയിരുന്നു.
ദേവസ്വം ബോർഡും ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു. ഇതിനെതിരേ പ്രതിപക്ഷവും വിവിധ ഹൈന്ദവ സം ഘടനകളും രംഗത്ത് വന്നിരുന്നു. സ്പോട്ട് ബുക്കിംഗ് നില നിർത്തണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ പുനരാലോചന ദേവസ്വം ബോർഡ് നടത്തുമോയെന്ന് ഇന്നത്തെ യോഗത്തിൽ അറിയാൻ സാധിക്കും.
നേരത്തെ, ശബരിമല ദർശന വിഷയത്തിൽ വെർച്വൽ ക്യൂവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു. ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങേണ്ടി വരില്ല. ഭക്തന്മാരുടെ സുരക്ഷ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത്.