വെർച്വൽ ക്യൂ മാത്രം; വിശ്വാസികളുടെ സുരക്ഷ പ്രധാനമെന്ന് ദേവസ്വം പ്രസിഡന്റ്
Monday, October 14, 2024 11:02 AM IST
തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. വിശ്വാസികളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ വെർച്വൽ ക്യൂ ആയി തന്നെ മുന്നോട്ടുപോകും. സ്പോട്ട് ബുക്കിംഗ് സുവർണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് മാത്രം വിവാദമാക്കുന്നു. ഒരു തീർഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്നും പ്രശാന്ത് പറഞ്ഞു.