റിക്കാര്‍ഡ് ഉയരത്തില്‍ ബ്രേക്കിട്ട് സ്വർണവില; 57,000 തൊട്ടടുത്ത്
Monday, October 14, 2024 10:37 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില. പവന് 56,960 രൂപയിലും ഗ്രാമിന് 7,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.
ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയാന്‍ തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. അഞ്ച്, ആറ്, 12,13 തീയതികളിലും 56, 960 രൂപയായിരുന്നു സ്വർണവില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം, ഇന്നത്തെ വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.