കലവൂരിൽ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി
Monday, October 14, 2024 3:04 AM IST
കലവൂർ: ആലപ്പുഴ കലവൂരിൽ വിജയദശമി ആഘോഷങ്ങൾക്കിടെ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടിൽ എത്തിയപ്പോഴാണ് നഴ്സിംഗ് വിദ്യാർഥിയായ പെൺകുട്ടി അറിഞ്ഞത്.
കലവൂർ പ്രീതികുളങ്ങരയിൽ ആണ് സംഭവം. പെൺകുട്ടിയും കുടുംബവും മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്നാണ് സംശയം. മദ്യപിച്ച് എത്തിയ ആളോട് മാറിപോകാൻ പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു.
പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.