കാട്ടുപന്നി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Monday, October 14, 2024 12:50 AM IST
പാലക്കാട്: മണ്ണാർക്കാട് കാട്ടുപന്നി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിളിരാനി സ്വദേശി മുഹമ്മദ് ആഷിക്ക് (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ആണ് സംഭവം. മണ്ണാർക്കാട് മുക്കണ്ണത്ത് വച്ച് യുവാവ് സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ മുഹമ്മദ് ആഷിക്കിനെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു.