ടി20; വെസ്റ്റ് ഇൻഡീസിന് തകർപ്പൻ വിജയം
Sunday, October 13, 2024 11:57 PM IST
ദാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം.
സ്കോർ: ശ്രീലങ്ക 179/7 വെസ്റ്റൻഡീസ് 180/5(19.1)
ആദ്യം ബാറ്റ് ചെയ്ത ലങ്ക ക്യാപ്റ്റൻ ചരിത് അസലങ്ക(59), കാമിന്ദു മെൻഡിസ്(51) എന്നിവരുടെ അർധ സെഞ്ചുറിയുടെ കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് രണ്ടു വിക്കറ്റ് വീഴ്ത്തി.
180 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ വിൻഡീസ് 19.1 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ ബ്രാൻഡൻ കിംഗ്(63), എവിൻ ലൂയിസ്(50) എന്നിവർ 107 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി സ്വപ്ന തുല്യമായ തുടക്കം നൽകി.
പിന്നീട് തുടരെ വിക്കറ്റുകൾ വീണെങ്കിലും ഷെർഫാൻ റഥർഫോർഡും റൊമാരിയോ ഷെപ്പേർഡും ടീമിനെ വിജയത്തിലെത്തിച്ചു. ലങ്കയ്ക്കായി മതീഷ പതിരണ രണ്ടു വിക്കറ്റ് വീഴ്ത്തി.
പതിനൊന്ന് ഫോറും ഒരു സിക്സും ഉൾപ്പടെ 33 പന്തിൽ 63 റൺസ് നേടിയ ബ്രാൻഡൻ കിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.