ന്യൂ​ഡ​ൽ​ഹി: ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പു​റ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച അ​ൾ​ജീ​രി​യ, മൗ​റി​റ്റാ​നി​യ, മ​ലാ​വി എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായാണ് രാ​ഷ്ട്ര​പ​തി പു​റ​പ്പെ​ട്ട​ത്.

ആ​ദ്യ​മാ​യാ​ണ് ഈ ​മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലും ഒ​രു ഇ​ന്ത്യ​ന്‍ രാ​ഷ്‌​ട്ര ത​ല​വ​ൻ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ദ്ജി​ദ് ടെ​ബൗ​ണി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഒ​ക്‌​ടോ​ബ​ർ 13 മു​ത​ൽ 15 വ​രെ രാ​ഷ്ട്ര​പ​തിയുടെ അ​ൾ​ജീ​രി​യ സ​ന്ദ​ർ​ശ​നം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഈ ​സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു മൗ​റി​റ്റാ​നി​യ സ​ന്ദ​ര്‍​ശി​ക്കും. ഒ​ക്‌​ടോ​ബ​ര്‍ 16നാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക. മൗ​റി​റ്റാ​നി​യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ത​ല​വ​ന്‍ രാ​ജ്യ​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

മ​ലാ​വി പ്ര​സി​ഡ​ന്‍റി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം രാ​ഷ്ട്ര​പ​തി ഒ​ക്ടോ​ബ​ർ 17ന് ​മ​ലാ​വി സ​ന്ദ​ര്‍​ശി​ക്കും.