കോഴിക്കോട്ട് ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു
Sunday, October 13, 2024 8:58 AM IST
കോഴിക്കോട്: മുക്കം വട്ടോളിപറമ്പില് ബുള്ളറ്റ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അമ്പലക്കണ്ടി സ്വദേശി മുഹമ്മദ് ജസീം(19) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം. ജസീമിന് ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.