പിടിഎ പ്രസിഡന്റ് കഞ്ചാവ് കേസിൽ പിടിയിൽ
Sunday, October 13, 2024 3:03 AM IST
പാലക്കാട്: പിടിഎ പ്രസിഡന്റ് കഞ്ചാവ് കേസിൽ പിടിയിൽ. വല്ലപ്പുഴ സ്വദേശി അനൂപ് ആണ് പിടിയിലായത്.
വല്ലപ്പുഴയിലെ ഒരു സ്കൂളുകളിലെ പിടിഎ പ്രസിഡന്റും മറ്റൊരു സ്കൂളിലെ പിടിഎ വൈസ് പ്രസിഡന്റും ആണ് ഇയാൾ. 88 കിലോ കഞ്ചാവുമായി മൂന്ന് പേരേ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
ഇവരിൽനിന്നാണ് പ്രധാനിയായ അനൂപിനെക്കുറിച്ച് വിവരം ലഭിച്ചത്. കഞ്ചാവ് എത്തിക്കുന്നതിന് പണം മുടക്കിയത് ഇയാളാണ് എന്നാണ് പോലീസിന് വിവരം ലഭിച്ചത്. പിന്നീട് അനൂപിനെ അറസ്റ്റുചെയ്യുകയായിരുന്നു.