വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
Sunday, October 13, 2024 1:33 AM IST
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു. തിരുവനന്തപുരം ചീനിവിള അഞ്ചറവിള ലക്ഷം വീട്ടില്‍ വത്സല ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.4 5നാണ് അപകടം നടന്നത്. തെങ്ങിന് തൈക്ക് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കടത്തിവിട്ടിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.