ഓച്ചിറയിൽ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു
Saturday, October 12, 2024 11:44 PM IST
ഓച്ചിറ: 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയാറാക്കിയ കെട്ടുകാള ആണ് മറിഞ്ഞത്.
കാലഭൈരവൻ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടുകാള ഒരു വശത്തേക്ക് ചരിയുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.