ബലാത്സംഗ കേസ്; നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും
Saturday, October 12, 2024 10:35 AM IST
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും. ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണ സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പോലീസ് നോട്ടീസ് നൽകിയത്. രേഖകളുമായി തിരുവനന്തപുരം സിറ്റി പോലീസിന്റെ കൺട്രോൾ റൂമിൽ ഹാജരാകാനാണ് നിർദ്ദേശം.
ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.