ഡോക്ടർമാർ സഞ്ചരിച്ച കാർ ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ വീണു
Saturday, October 12, 2024 10:20 AM IST
അമ്പലപ്പുഴ: ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരായ മിഥു സി. വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച കാറാണ് കുഴിയിൽ വീണത്.
ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളജിന് കിഴക്കുഭാഗത്തെ സർവീസ് റോഡിലായിരുന്നു സംഭവം.
അപകടത്തിൽ കാർ യാത്രികർക്ക് പരിക്കില്ലങ്കിലും കാറിനു കേടുപാടുണ്ടായി. നാട്ടുകാർ കുഴിയിൽ നിന്ന് കാർ തള്ളി നീക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായതിനാൽ പിന്നീട് ജെസിബി എത്തിച്ച് കാർ നീക്കി.