കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു; ദന്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Saturday, October 12, 2024 9:34 AM IST
കോലഞ്ചേരി: കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ കാറിൽനിന്നു ദന്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എകോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയുമാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു ഇവർ. നാട്ടുകാരും പട്ടിമറ്റം ഫയർഫോഴ്സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്.
കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കിണറിൽ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനിൽ പുറത്തെത്തിയത്.