പോര് കടുപ്പിച്ച് ഗവർണർ; മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകുന്നതുവരേ വിഷയം തുടർന്നും ഉന്നയിക്കുമെന്ന് ഗവർണർ
Saturday, October 12, 2024 7:51 AM IST
തിരുവനന്തപുരം: ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതുവരേ വിഷയം തുടർന്നും ഉന്നയിക്കുമെന്ന് ഗവർണർ പറഞ്ഞു.
രാഷ്ട്രപതിക്ക് ഇക്കാര്യം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് ഗവർണറുടെ നീക്കം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരായ നടപടിക്കുള്ള സാധ്യതയും ഗവർണർ പരിശോധിക്കുന്നുണ്ട്.
കേന്ദ്ര സർവീസ് ചട്ടപ്രകാരമുള്ള സാധ്യതയാണ് രാജ്ഭവൻ പരിശോധിക്കുന്നത്. ഗവർണർ ആവശ്യപ്പെട്ടിട്ടും രാജ്ഭവനിൽ എത്താതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് എത്തേണ്ടെന്ന് ഗവർണർ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.