ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി യുവതി പിടിയിൽ
Saturday, October 12, 2024 12:24 AM IST
എറണാകുളം: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. വൈപ്പിൻ സ്വദേശി വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) ആണ് പിടിയിലായത്.
ഞാറക്കൽ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്ക് തപാൽ വകുപ്പിൽ ജോലി വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഞാറക്കൽ സ്വദേശിയുടെ പക്കൽനിന്ന് 105000 രൂപയും ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 800000 രൂപയുമാണ് ഇവർ തട്ടിയത്. ഇവർക്കെതിരേ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്.