നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിലെ അനധികൃത പരിശോധന: വിധി തിങ്കളാഴ്ച
Friday, October 11, 2024 3:17 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
അതിജീവിത നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.
നിലവിലെ റിപ്പോർട്ട് റദ്ദാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വിഷയം അന്വേഷിക്കണമെന്നാണ് ആവശ്യം.