കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
Friday, October 11, 2024 3:05 PM IST
പേരാവൂർ: നിടുംപുറംചാലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. നിടുംപുറംചാലിലെ വള്ളിയാംകുഴിയിൽ സാജു ജോസഫിനാണ് (47) പരിക്കേറ്റത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം.
സാജു സഞ്ചരിച്ച സ്കൂട്ടറിൽ കാട്ടുപോത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. ചിറ്റാരിപ്പറന്പിലെ റബർ തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് സംഭവം.
ഈ റോഡിൽ പലപ്പോഴായി കാട്ടുപോത്തുകളിറങ്ങിനടക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.